---
title: "പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിലെ അറ്റകുറ്റപ്പണി പാളി"
english_title: "Maintenance work on Pappinissery railway overbridge underway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306561/Maintenance work on Pappinissery railway overbridge underway"
published_at: "2025-08-05T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891944ec31e1_IMG-20250805-WA0022.jpg"
keywords: []
---

# പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിലെ അറ്റകുറ്റപ്പണി പാളി

> **Lead Summary:** പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്‌ജിൽ നടത്തിയ അറ്റകുറ്റപ്പണി പാളി. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച കുഴികൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞു.

## Article Content

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്‌ജിൽ നടത്തിയ അറ്റകുറ്റപ്പണി പാളി. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച കുഴികൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞു.

22, 23, 24 തീയതികളിൽ പാലം അടച്ചിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. 25ന് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പാലത്തിലെ ടാറിങ് പാളി പൂർണമായും ഇളക്കിമാറ്റിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

വേഗത്തിൽ ഉറച്ചുകിട്ടാൻ പ്രത്യേക മിശ്രിതമായ മൈക്രോ കോൺക്രീറ്റ് ഉപ യോഗിച്ചാണ് കുഴികൾ അടച്ചത്.

വെള്ളിയാഴ്ച രാവിലെ മേൽപ്പാലങ്ങളിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വരും ദിവസങ്ങളിൽ തന്നെ ഇരു മേൽ പ്പാലങ്ങളിലും പുതിയ കുഴികൾ ഉണ്ടാകുമെന്നാണ് ഡ്രൈ വർമാരും നാട്ടുകാരും അവരുടെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്നത്. പാലങ്ങളിലെ ടാറിങ് പാളി പൂർണമായി ഇളക്കിമാറ്റിയാലേ പ്രശ്നത്തിന് ശാശ്വത പരിഹാര മാവുകയുള്ളൂ.

മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച ഭാഗമാണ് ദിവസങ്ങൾക്കുള്ളിൽ പൊട്ടി പൊളിഞ്ഞത്.

അപാകങ്ങളേറെയുള്ള കെഎസ്ടിപി പാലത്തിലുണ്ടാകുന്ന കുഴികൾ താത്കാലികമായി അടച്ചതുകൊണ്ട് പ്രശ്നങ്ങൾ പരി ഹരിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. പാലം തുറന്നുകൊടുത്ത് രണ്ടുവർ ഷത്തിനുള്ളിൽ തന്നെ മൂന്നാഴ്ച അടച്ചിട്ട് അറ്റകുറ്റപ്പണി വേ ണ്ടിവന്നിരുന്നു. തുടർന്ന് പലതവണ കുഴിയടക്കൽയജ്ഞം തന്നെ നടന്നു.

ഇപ്പോൾ കുഴികൾ മൈക്രോ കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലുംഅതും പൊളിഞ്ഞു.പാലങ്ങളിലെ ടാറിങ് പാളി പൂർണമായി ഇളക്കിമാറ്റിയാലേ പ്രശ്നത്തിന്പരിഹാരമാവുകയുള്ളൂ. ജീർ ണാവസ്ഥയിലായ കോൺക്രീറ്റ് ഭാഗങ്ങളിൽ കാര്യമായ അറ്റകു റ്റപ്പണിയും ആവശ്യമാണ്. കെ എസ്‌ടിപി റോഡ്‌ പൊതുമരാ മത്ത് വകുപ്പ് ഏറ്റെടുത്തെങ്കിലും പാലങ്ങൾ ഇപ്പോഴും കെ എസ്‌ടിപിയുടെ നിയന്ത്രണത്തിലാണ്.

പാലം പൊതുമരാമത്ത് ഏറ്റെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന കെ.വി. സുമേഷ് എം.എൽഎ. പറഞ്ഞെങ്കിലും അതും നടന്നില്ല.

അടിയന്തിരമായും പാലങ്ങൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പ്രശനത്തിന് പരിഹാരം കാണണമെന്നാണ് രാഷ്ട്രീയ സാമൂഹ്യ കേന്ദ്രങ്ങൾ ആവശ്യപ്പെടുത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306561/Maintenance work on Pappinissery railway overbridge underway)